04/01/2024
ഒരു വർഷം മുഴുവൻ ഉപ്പു വെള്ളത്തിൽ മുക്കിയിട്ടാൽ പോലും തുരുമ്പെടുക്കാത്ത സ്റ്റീൽ! അതാണ് കൈരളി കോട്ടഡ് പ്ലസ് ടിഎംടി ബാറുകൾ.
കൂടുതൽ ഗുണമേന്മയും വിലയ്‌ക്കൊത്ത മൂല്യമുള്ള സ്റ്റീൽ ബാറുകൾ എങ്ങനെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാമെന്നുള്ള ആലോചനയിൽ നിന്നാണ് കോട്ടഡ് പ്ലസ് ടിഎംടി എന്ന ആശയം ഉടലെടുത്തത്.
ഏകദേശം അഞ്ചു വർഷത്തോളം നീണ്ട ഗവേഷണത്തിനു ശേഷമാണ് കൈരളി കോട്ടഡ് പ്ലസ് ടിഎംടി സ്റ്റീൽ ബാറുകൾ ഇന്ത്യൻ വിപണിയിലിറക്കിയിരിക്കുന്നത്.
ഇതൊരു വിപ്ലവകരമായ ഉല്പന്നമാണെന്നുതന്നെ പറയാം. കാരണമിതിന്റെ പ്രത്യേക പ്രൊട്ടക്ടീവ് കോട്ടിംഗ് കൊറോഷൻ പൂർണ്ണമായും തടയും. ഒപ്പം ബലവും ഈടും കൂട്ടും. അഞ്ച് വർഷത്തെ തീവ്രമായ ഗവേഷണത്തിനും പരിശോധനയ്ക്കും ശേഷമാണ് കോട്ടഡ് പ്ലസ് വിപണിയിൽ അവതരിപ്പിച്ചത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു സ്പെഷ്യൽ metallurgical പ്രോസസിലൂടെയാണ് കോട്ടഡ് പ്ലസ് ടിഎംടി ബാറുകൾ വികസിപ്പിച്ചിരിക്കുന്നത്. ഈ കമ്പികളുടെ പ്രതലത്തിലുള്ള സംരക്ഷണ പാളി സ്റ്റീലിന്റെയും അന്തരീക്ഷത്തിലെ ഈർപ്പം, വായു, വെള്ളം എന്നിവയുടേയും ഇടയിൽ ഒരു ബാരിയർ ആയി പ്രവർത്തിക്കും. സ്റ്റീലിനെ ദ്രവിപ്പിക്കാൻ കഴിവുള്ള കോൺക്രീറ്റിലെ ദോഷകരമായ വസ്തുക്കളേയും ചെറുക്കാൻ കഴിവുള്ളതാണ് ഈ കോട്ടിംഗ്.
കോറോഷൻ-റെസിസ്റ്റൻസ് മാത്രമല്ല ഇതിന്റെ പ്രത്യേകത. കോൺക്രീറ്റുമായി ഉറപ്പുള്ള ബോണ്ട് തീർക്കാൻ ഇതിനു സാധിക്കും. കൂടാതെ സ്ഥിരതയും ഉയർന്ന ഊഷ്മാവിനെ ചെറുക്കാനുള്ള കഴിവുമുണ്ട്.
സ്റ്റീൽ ഇൻഡസ്ട്രിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കഴിവുള്ള കോട്ടഡ് പ്ലസിന്റെ പിന്നിൽ എൻജിനീയർമാരുടെയും ഗവേഷകരുടേയും ഒരു വലിയ ടീം തന്നെയുണ്ട്. അവരുടെ കഴിവും കഠിനാധ്വാനവുമാണ് ഇന്ന് ഈ പുതിയ ചുവടുവെപ്പിൽ കൈരളിയ്ക്ക് മുതൽകൂട്ടായത്.
കോട്ടഡ് പ്ലസ് ടിഎംടിയിലൂടെ വിലയ്‌ക്കൊത്ത മൂല്യമുള്ള ഒരുല്പന്നം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. കൂടുതൽ ഈടുനിൽക്കുന്നതുകൊണ്ടുതന്നെ വലിയതോതിൽ മെയ്ന്റനൻസ്/റിപ്പയർ വേണ്ടിവരുന്നില്ല. ഇത് പാരിസ്ഥിതിക സമ്മർദ്ദം കുറയ്ക്കും.
സാധാരണ ടിഎംടി ബാറുകളെ അപേക്ഷിച്ച് കോട്ടഡ് പ്ലസ് ടിഎംടി ബാറുകൾ കൊറോഷനെതിരെ ഇരട്ടി സംരക്ഷണം നൽകുന്നു. ഞങ്ങളുടെ ലാബ് പരിശോധനകൾ പ്രകാരം കോട്ടഡ് പ്ലസ് ടിഎംടി ബാറുകൾ ഒരു വർഷത്തിലേറെക്കാലം ഉപ്പു വെള്ളത്തിൽ മുങ്ങിക്കിടന്നാലും അൽപം പോലും തുരുമ്പെടുക്കില്ല (സീറോ റസ്റ്റ്).
ചുരുക്കിപ്പറഞ്ഞാൽ കോട്ടഡ് ടിഎംടി ബാറുകൾ കോൺക്രീറ്റ് നിർമിതികൾക്കുള്ളിലെ സ്റ്റീലിന്റെ ആയുസ് വർദ്ധിപ്പിക്കുന്നു. ഇതു വിള്ളൽ തടയും. കോൺക്രീറ്റ് അടർന്നു പോകാതെ കാക്കും. കമ്പികൾ ദ്രവിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്കും പരിഹാരമാകും. BIS മാനദണ്ഡങ്ങൾ പാലിച്ചു നിർമ്മിക്കുന്ന കോട്ടഡ് പ്ലസ് അറ്റകുറ്റപ്പണികൾക്കും മറ്റുമുള്ള ചെലവുകൾ ഗണ്യമായി കുറക്കുന്നതിനും സഹായിക്കും.