Moideen Koya Kenza

Moideen Koya Kenza QUALITY. INTEGRITY. GROWTH

Chairman | Kenza TMT Steel Bars
Entrepreneur since 1991

Moideen Koya is the Chairman of Kenza TMT Steel Bars,
A visionary business leader with over three decades of experience in the steel industry.

നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ മറ്റൊരു വിഷുക്കാലം കൂടി കഴിഞ്ഞുപോകുന്നു. പ്രിയപ്പെട്ടവർക്കൊപ്പം സ്നേഹം പങ്കുവെക...
16/04/2026

നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ മറ്റൊരു വിഷുക്കാലം കൂടി കഴിഞ്ഞുപോകുന്നു. പ്രിയപ്പെട്ടവർക്കൊപ്പം സ്നേഹം പങ്കുവെക്കുമ്പോഴാണല്ലോ ഏതൊരു ആഘോഷവും പൂർണ്ണമാകുന്നത്. നമ്മുടെ 'കാലിക്കറ്റ് ബീച്ച് കൂട്ടായ്മ' ഇത്തവണയും വിഷു ആഘോഷിച്ചത് ഏറെ ഹൃദ്യമായ രീതിയിലാണ്.

ബീച്ച് വാക്ക് വേയിൽ വെച്ച് പ്രഭാതസവാരിക്കെത്തിയവർക്കും സുഹൃത്തുക്കൾക്കുമായി പായസം വിതരണം ചെയ്തു.
കൂട്ടായ്മയുടെ സെക്രട്ടറി മുജീബ് റഹ്മാൻ, ട്രഷറർ മനോഹരൻ എന്നിവരും മറ്റ് സുഹൃത്തുക്കളും ഈ ഒത്തുചേരലിന് നേതൃത്വം നൽകി. വരും വർഷങ്ങളിലും ഈ ഒത്തൊരുമയും സ്നേഹവും നമുക്കിടയിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ചുറ്റുമുള്ള സാധാരണക്കാരായ മനുഷ്യർക്ക് കൈത്താങ്ങാകാൻ കണ്ണഞ്ചേരിയിലെ ഗണേഷ് കലാസമിതിഒരുക്കിയ 'വിഷു കിറ്റ്' വിതരണം ഏറെ സന്തോ...
14/04/2026

ചുറ്റുമുള്ള സാധാരണക്കാരായ മനുഷ്യർക്ക് കൈത്താങ്ങാകാൻ കണ്ണഞ്ചേരിയിലെ ഗണേഷ് കലാസമിതിഒരുക്കിയ 'വിഷു കിറ്റ്' വിതരണം ഏറെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു.
ആഘോഷങ്ങൾ അർത്ഥവത്താകുന്നത് മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുമ്പോഴാണെന്ന് ഗണേഷ് കലാസമിതി ഒരിക്കൽ കൂടി തെളിയിക്കുന്നു.
ഈ കാരുണ്യപ്രവർത്തനത്തിന് നേതൃത്വം നൽകിയ സമിതിയുടെ എല്ലാ പ്രവർത്തകർക്കും എന്റെ സ്നേഹാദരങ്ങൾ.

ഇതുപോലുള്ള കൊച്ചു കൊച്ചു നന്മകളിലൂടെയാവട്ടെ നമ്മുടെ നാട് മുന്നോട്ട് പോകുന്നത്.

എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു വിഷുക്കാലം നേരുന്നു.🌻

തോണിച്ചിറയോരത്തെ മൂന്ന് സെന്റ് ഭൂമിയിൽ സ്നേഹത്തിൻ തണലൊരുക്കാൻ സിയസ്കോ അഭയം പദ്ധതിയിലൂടെ പുതിയൊരു വീടിന് മംഗളശില പാകി. എം...
10/04/2026

തോണിച്ചിറയോരത്തെ മൂന്ന് സെന്റ് ഭൂമിയിൽ സ്നേഹത്തിൻ തണലൊരുക്കാൻ സിയസ്കോ അഭയം പദ്ധതിയിലൂടെ പുതിയൊരു വീടിന് മംഗളശില പാകി. എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് ഈ പുണ്യകർമ്മത്തിന് നേതൃത്വം നൽകി.

അകൽച്ചയുടെ മതിലുകൾ ഉയരുന്ന ഈ കാലത്ത് ചേർത്തുപിടിക്കലിന്റെ പാഠങ്ങളാണ് നമുക്കാവശ്യമെന്നും, സിയസ്കോ പകരുന്ന ഈ നന്മയുടെ വെളിച്ചം വരുംതലമുറയ്ക്ക് വഴികാട്ടിയാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സിയസ്കോ പ്രസിഡന്റ് സി.ബി.വി. സിദ്ദിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.വി. ഫസൽ റഹ്‌മാൻ, കെ. നൗഷാദ് അലി, എസ്.എം. സാലിഹ്, ഇഞ്ചി. പി. മമ്മദ്കോയ, പാലക്കണ്ടി മൊയ്തീൻ കോയ, പി.എം. മെഹ്ബൂബ്, എ. ഹാരിസ് എന്നിവർ ആശംസകളർപ്പിച്ചു.

ഒരു വർഷത്തിനുള്ളിൽ പത്ത് വീടുകൾ പൂർത്തിയാക്കി സിയസ്കോ കരുണയുടെ പുതിയ ചരിത്രം രചിക്കുകയാണ്.

പഴയകാല സ്മരണകളും ഇശലുകളുടെ മാസ്മരികതയും ഹൃദയത്തിലേറ്റുന്നവർക്കായി കോഴിക്കോട് ടൗൺഹാളിൽ കഴിഞ്ഞുപോയത് സുഗന്ധപൂരിതമായ ഒരു സാ...
10/04/2026

പഴയകാല സ്മരണകളും ഇശലുകളുടെ മാസ്മരികതയും ഹൃദയത്തിലേറ്റുന്നവർക്കായി കോഴിക്കോട് ടൗൺഹാളിൽ കഴിഞ്ഞുപോയത് സുഗന്ധപൂരിതമായ ഒരു സായന്തനമായിരുന്നു.

കേരള സ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷൻ അൻപതാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ ആഘോഷം വളരെ മനോഹരമായി. കോഴിക്കോട് മേയർ ഒ. സദാശിവനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ സി. ആർ. പ്രസാദും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

സംഘടനയുടെ വളർച്ചയ്ക്ക് സഹായിച്ചവരെ ഈ അവസരത്തിൽ അഭിനന്ദിക്കാൻ സാധിച്ചു. എ.വി. കുഞ്ഞാമു, ടി.പി.എം ജിഷാൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിക്കുകയും ചെയ്തു.
നന്മയും സ്നേഹവും ഇശലുകളും ഇനിയും നമ്മളിൽ ബാക്കിയാവട്ടെ...

കോഴിക്കോട് മേയർ ഒ. സദാശിവൻ സിയസ്കോ  നടപ്പിലാക്കുന്ന 'അഭയം' ഭവന പദ്ധതിയിലെ ഇരുപത്തിരണ്ടാമത് വീടിന്റെ തറക്കല്ലിടൽ നിർവ്വഹി...
10/04/2026

കോഴിക്കോട് മേയർ ഒ. സദാശിവൻ സിയസ്കോ നടപ്പിലാക്കുന്ന 'അഭയം' ഭവന പദ്ധതിയിലെ ഇരുപത്തിരണ്ടാമത് വീടിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചു.

ചക്കുംകടവ് നാടഞ്ചേരിയിൽ പന്നിയങ്കര സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് സിയസ്കോ ഈ വീട് നിർമ്മിച്ച് നൽകുന്നത്. ഭക്ഷണം, മരുന്ന്, പാർപ്പിടം തുടങ്ങിയ മേഖലകളിൽ സിയസ്കോ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മേയർ പറഞ്ഞു.

പാവപ്പെട്ടവരുടെ സ്വപ്നങ്ങൾക്ക് കാവലാകുന്ന സിയസ്കോയുടെ ഈ പ്രയാണത്തിന് എല്ലാവിധ ആശംസകളും.

കാലിക്കറ്റ് ബീച്ച് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ അധ്യക്ഷം വഹിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.ഉദ്ഘാടനം നടത്തിയ കോഴ...
17/03/2026

കാലിക്കറ്റ് ബീച്ച് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ അധ്യക്ഷം വഹിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.

ഉദ്ഘാടനം നടത്തിയ കോഴിക്കോട് മേയർ O. Sadasivan നും പരിപാടിയിൽ പങ്കെടുത്ത ജഡ്ജിമാരായ K. Noushad Ali, Leena Rasheed, കൗൺസിലർമാരായ Safari Vellayil, K. Soufiya, ജനറൽ സെക്രട്ടറി C. Mujeeb Rahman, കൂടാതെ ഡോ. കെ. ശിവരാജൻ, എൻ.സി അബ്ദുല്ല കോയ, എൻ.ഇ മനോഹർ, ഡോ. കെ.എം ആഷിഖ്, ആർ. ജയന്ത് കുമാർ, ആർ. ജയ്ക്കർ, വി.കെ ജയലക്ഷ്മി എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഈ സ്നേഹസാന്നിധ്യം പരിപാടിയെ കൂടുതൽ അർത്ഥവത്താക്കി. 🌙🤝

Creative Public School ഇഫ്താർ സംഗമം ❤️
13/03/2026

Creative Public School ഇഫ്താർ സംഗമം ❤️

നന്മയുടെ ഈ പുണ്യമാസത്തിൽ, മലബാർ ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പങ്കെടുത്തു. മികച്ച സൗഹൃദങ്ങളും പുതിയ ആശയങ്...
02/03/2026

നന്മയുടെ ഈ പുണ്യമാസത്തിൽ, മലബാർ ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പങ്കെടുത്തു. മികച്ച സൗഹൃദങ്ങളും പുതിയ ആശയങ്ങളും പങ്കുവെക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം.

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ച അസി. കമ്മീഷണർ ടി കെ അഷറഫിന് കെൻസ ടി എം ടി യുടെ സ്നേഹോപഹാരം​അചഞ്ച...
24/02/2026

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ച അസി. കമ്മീഷണർ ടി കെ അഷറഫിന് കെൻസ ടി എം ടി യുടെ സ്നേഹോപഹാരം

അചഞ്ചലമായ നേർവഴിയും, സേവനരംഗത്തെ അസാമാന്യമായ കരുത്തും നേടിത്തന്ന ഈ അംഗീകാരത്തിൽ ഓരോ കേരളീയനെയും പോലെ Kenza യും അഭിമാനിക്കുന്നു.

കോഴിക്കോടിന്റെ നഗരപിതാവിന് സ്നേഹാദരം 🙏👍🤝🌹Mayor Kozhikode Moideen Koya
23/02/2026

കോഴിക്കോടിന്റെ നഗരപിതാവിന് സ്നേഹാദരം 🙏👍🤝🌹
Mayor Kozhikode
Moideen Koya

കോഴിക്കോടിന്റെ സ്റ്റീൽ വ്യാപാരത്തിന് മുഖമുദ്ര ആയി കഴിഞ്ഞ 3 പതിറ്റാണ്ടുകളായി നിലകൊള്ളുന്ന KENZA TMT ക്കുള്ള Calicut Chamb...
17/02/2026

കോഴിക്കോടിന്റെ സ്റ്റീൽ വ്യാപാരത്തിന് മുഖമുദ്ര ആയി കഴിഞ്ഞ 3 പതിറ്റാണ്ടുകളായി നിലകൊള്ളുന്ന KENZA TMT ക്കുള്ള Calicut Chamber of Commerce and Industry യുടെ ആദരവ് Chairman Moideen Koya Kenza ഏറ്റുവാങ്ങുന്നു.

Address

Kenza Corporate Office, Near Kallayi Railway Station
Calicut
673003

Alerts

Be the first to know and let us send you an email when Moideen Koya Kenza posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share