05/03/2024
ത്യാഗം വയറിൽ അല്ല. മത്സ്യമാംസാദികളിൽ അല്ല. ഹൃദയത്തിലാണ് നോമ്പും പശ്ചാത്താപവും വേണ്ടത്.
നിങ്ങൾ 50 ദിവസം മത്സ്യവും മാംസവും ഉപേക്ഷിക്കുന്നു. എന്നാൽ, നിങ്ങളുടെ അയൽക്കാരോടും സഹോദരങ്ങളോടും മിണ്ടുന്നില്ല. ഐക്യപ്പെടുന്നില്ല. മാതാപിതാക്കളെ സന്ദർശിക്കുന്നില്ല. ബഹുമാനിക്കുന്നില്ല. മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും അവരുടെ പേരക്കുട്ടികളെ കാണാൻ അനുവദിക്കുന്നില്ല. അന്യരുടെ പറമ്പിന്റെ അതിരു മാന്തുക.വഴി തടയുക. ലോകത്തിൽ സാധ്യമാകുന്ന എല്ലാ തെറ്റുകളും ചെയ്തു. എന്നാൽ 50 ദിവസം മത്സ്യവും മാംസവും വർജിച്ചത് കൊണ്ട് മാത്രം സഹോദരാ സഹോദരി നിങ്ങൾക്ക് സ്വർഗ്ഗരാജ്യം തുറന്നു തരുമെന്ന് ആരും വിചാരിക്കേണ്ട.
ഈ 50 ദിവസം സൽകർമ്മങ്ങൾ ചെയ്യുക,നല്ലത് പറയുക, പറയിപ്പിക്കുക. സത്യസന്ധമായി ഹൃദയ പരിവർത്തനത്തോടെ യേശുവിന്റെ ദുഃഖ വെള്ളിയാഴ്ചയിൽ നിന്നും പുനരുത്ഥാനത്തിന്റെ നാളുകളിലേക്ക് നമുക്ക് നടന്നടുക്കാം.
✍🏻 *നിങ്ങളുടെ സ്വന്തം ഫ്രാൻസിസ് മാർപാപ്പ*